അറിയിപ്പുകൾ

"സ്വാഗതം - പാണ്ടിക്കാട് ഗവ ഹയര്‍ സെക്കന്‍ററി സ്കൂള്‍"

കോവിഡ് പോരാളികള്‍ക്ക് -ആദരം


 ആദരം - കോവിഡ് പ്രചിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നണി പോരാളികളായ പാണ്ടിക്കാട് പോലീസ്, പാണ്ടിക്കാട് സി.എച്ച്.സിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ് വളണ്ടിയേഴ്‌സ്, ട്രോമ കെയര്‍ യൂണിറ്റ് എന്നിവരെ പാണ്ടിക്കാട് ഗവ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എസ്.പി. സി യൂണിറ്റ് ആദരിച്ചു. പാണ്ടിക്കാട് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ശ്രീ . മോഹന്‍ദാസ് യോഗം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഷൈനി മാത്യൂ അദ്ധ്യക്ഷത വഹിച്ചു.  പി.ടി.എ പ്രസിഡണ്ട് ശ്രീ .ഇഖ്ബാല്‍, വൈസ് പ്രസിഡണ്ട് ശ്രീ. ഉമ്മര്‍, ഗാര്‍ഡിയന്‍ എസ്.പി.സി പ്രസിഡണ്ട് ശ്രീ ബാലന്‍, എസ്.പി.സി സെക്രട്ടറി ശ്രീ അബ്ദുല്‍ കരീം എന്‍.വി, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ആരോഗ്യ പ്രവര്‍ത്തകരായ ഡോ. ജെസ്‌നി, മുന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗോപന്‍, ജാഫര്‍, പി.എച്ച്.എന്‍ ജെസമ്മ ജാകബ്, സ്റ്റാഫ് നേഴ്‌സ് വിനീത, ലാബ് ടെക്‌നിഷ്യന്‍ ശ്രീജ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസറും എസ്.പി.സി ഡ്രില്‍ ഇന്‍സ്ട്രക്ടറും കൂടിയായ ശ്രീ. ഷൈലേശ്, പോലീസ് വളണ്ടിയേഴ്‌സ്, ട്രോമ കെയര്‍ യൂണിറ്റ് പ്രതിനിധികള്‍, സി.പി.ഒ മൃതുല, ശിബു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.