അറിയിപ്പുകൾ

"സ്വാഗതം - പാണ്ടിക്കാട് ഗവ ഹയര്‍ സെക്കന്‍ററി സ്കൂള്‍"


 സ്‌പോര്‍ട്‌സ് അക്കാഡമി ഉദ്ഘാടനം ചെയ്തു


പാണ്ടിക്കാട്: പാണ്ടിക്കാട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്‌പോര്‍ട്‌സ് അക്കാഡമി കേരള സന്തോഷ് ട്രോഫി ഫുട്ബോള്‍ താരം ഫിറോസ് കളത്തിങ്ങല്‍ ഉദ്ഘാടനം ചെയ്തു.

സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് ല്‍ മികച്ച് നില്‍ക്കുന്ന കുട്ടികളെ കണ്ടെത്തി അവര്‍ക്ക് തീവ്ര പരിശീലനം നല്‍കാനാണ് സ്‌പോര്‍ട്‌സ് അക്കാദമി ലക്ഷ്യം വെക്കുന്നത്.

ഇതിനായി ഓരോ ഇനത്തിലും  പ്രഗല്‍ഭരായ പരിശീലകരുടെ സേവനം  ഉറപ്പു വരുത്തും.

 പി.ടി.എ പ്രസിഡന്റ് അബ്ദുള്ള പാലൂരാന്‍ അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക സി.എം. ഷൈനി മാത്യു മുഖ്യപ്രഭാഷണം  നടത്തി. വി. രാജേഷ് പദ്ധതി വിശദീകരണം നടത്തി. ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ സി. മുഹമ്മദ് ഇബ്രാഹിം, എ. ബീന, കെ. മാലിനി, കെ.എച്ച്. ശശികല, എം. ജഹാംഗീര്‍ യൂസുഫ് പ്രസംഗിച്ചു. പ്രിന്‍സിപ്പല്‍ പി. വേലായുധന്‍ സ്വാഗതവും സി.എം. മിസ്ഹബ് നന്ദിയും പറഞ്ഞു.