അറിയിപ്പുകൾ

"സ്വാഗതം - പാണ്ടിക്കാട് ഗവ ഹയര്‍ സെക്കന്‍ററി സ്കൂള്‍"

എസ്പിസി യൂണിറ്റിന് PAPPA യുടെ ബാൻഡ് സെറ്റ്

 



ജൂൺ 26 ബുധൻ പാണ്ടിക്കാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ

സ്റ്റുഡൻസ് പോലീസ് കാഡറ്റിന് പാണ്ടിക്കാട് പഞ്ചായത്ത് പ്രവാസി അസോസിയേഷൻറെ വക ഒരു ബാൻഡ് സെറ്റ് ലഭിച്ചു. എസ് പി സി യൂണിറ്റിന്റെ പല ബാച്ചുകൾ പൂർത്തിയാക്കി പുറത്തു പോയെങ്കിലും ഇതുവരെ ഒരു ബാൻഡ് സെറ്റ് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. കഴിഞ്ഞ ആഗസ്റ്റ് 15ന് PAPPA യുടെ പ്രതിനിധികൾ ആഘോഷത്തിൽ പങ്കെടുക്കുകയുംസ്കൂളിൻറെ ആഘോഷ പരിപാടികൾക്ക് ആവശ്യമായ ബാൻഡ് സെറ്റ് വാഗ്ദാനം ചെയ്തു. ഇന്ന് അത് സ്കൂളിന് സമർപ്പിച്ചു. ആഘോഷങ്ങളും പ്രത്യേക പരിപാടികളും നിറപ്പകിട്ടാക്കുന്നതിന് എസ്പിസി യൂണിറ്റിന് ഒരു ബാൻഡ് സെറ്റ് അത്യാവശ്യമായിരുന്നു. ഈ സ്വപ്നം സാക്ഷാത്കരിക്കാൻ സഹായിച്ച പാണ്ടിക്കാട് പഞ്ചായത്ത് പ്രവാസി അസോസിയേഷൻറെ പ്രവർത്തകരോട് ഹൃദ്യമായ നന്ദി അറിയിക്കുന്നു. 


സ്കൂൾ കുട്ടികളിൽ കണ്ടുവരുന്ന ലഹരി ഉപയോഗങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി സർക്കാർ രൂപം നൽകിയ ക്ലബ്ബാണ് വിമുക്തി. പാണ്ടിക്കാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വിമുക്തി ഭംഗിയായി പ്രവർത്തിച്ചുവരുന്നു. ഈ ക്ലബ്ബിന് ഫ്ലോറ ടൈൽസ് സ്പോൺസർ ചെയ്ത ടീഷർട്ട് ജൂൺ 26ലെ പ്രോഗ്രാമിൽ വച്ച് സ്കൂളിന് കൈമാറി. ഫ്ലോറ ടൈൽസിന് ഹൃദ്യമായ നന്ദി.


സ്കൂൾ കമ്പോണ്ടിൽ വച്ച് നടന്ന പ്രോഗ്രാമിൽ പ്രിൻസിപ്പൽ സിഎം സിയാവുദ്ദീൻ, ഹെഡ്മാസ്റ്റർ സിഎം ഇബ്രാഹിം, പിടിഎ പ്രസിഡണ്ട് കൊരമ്പയിൽ ശങ്കരൻ, എസ് എം സി ചെയർമാൻ അഷ്റഫ് പിലാക്കൽ, ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ മുനീർ കെ , മുൻ പിടിഎ പ്രസിഡണ്ട് പി കെ നാസർ എന്നിവർ പ്രോഗ്രാമിൽ പങ്കെടുത്തു. 


സ്കൂളിൻറെ പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്ന പൂർവ്വ വിദ്യാർത്ഥികൾ,പൂർവാ അധ്യാപകർ, രക്ഷിതാക്കൾ, മറ്റു സുമനസ്സുകളോട് എന്നിവരോട് നന്ദി അറിയിക്കുന്നു .........