പാണ്ടിക്കാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രധാന കവാടം ഉദ്ഘാടനം ചെയ്തു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച ലളിതമായ ചെടങ്ങില്‍ പി.ടി.എ പ്രസിഡണ്ട് ശ്രീ. അബ്ദുള്ള പാലൂരന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
1957 ജൂണ്‍ 21 ന് സ്ഥാപിതമായ പാണ്ടിക്കാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌കൂള്‍ കോമ്പൗണ്ടിന് കവാടങ്ങളില്ല എന്നത് ഏറെ തലവേദനയായിരുന്നു. കുട്ടികള്‍ സ്‌കൂളിലേക്ക് വരുമ്പോഴും പോകുമ്പോഴും സ്‌കൂള്‍ കോമ്പൗണ്ടില്‍ ലൂടെ അതിവേഗത്തില്‍ ചീറിപ്പായുന്ന വാഹനങ്ങള്‍, സ്‌കൂള്‍ സമയത്ത് പുറത്തു നിന്നുള്ള അനധികൃത ഇടപെടലുകള്‍ കള്‍ , മറ്റു മയക്കുമരുന്ന് ഭീഷണികള്‍, പൂവാലശല്യം ഇങ്ങനെ നീണ്ടു പോകുന്ന പ്രശ്‌നങ്ങള്‍.
പാണ്ടിക്കാട് പഞ്ചായത്തിലെ വിദ്യാഭ്യാസത്തിന് സുപ്രധാന പങ്കുവഹിച്ച ഈ സ്‌കൂളിന് ആവശ്യമായ ഭൂമി സൗജന്യമായി വിട്ടു നല്‍കിയ കറുകമണ്ണ ഇല്ലത്തെ ശ്രീ ഗോവിന്ദന്‍ മൂസതിന്റെ നാമധേയത്തിലാണ് അവരുടെ മകന്‍ ശ്രീ ദാസന്‍ തമ്പാന്‍ മാസ്റ്റര്‍ പ്രധാനകവാടം സ്‌പോണ്‍സര്‍ ചെയ്തത്. ഇതോടെ ഇതുവരെ നേരിട്ടിരുന്ന അച്ചടക്ക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആവുകയാണ്. പൊതു വഴിയായി ഉപയോഗിച്ചിരുന്ന സ്‌കൂള്‍ കോമ്പൗണ്ടിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു. സ്‌കൂള്‍ കോമ്പൗണ്ട് തെക്ക് ഭാഗത്താണ് പ്രധാന കവാടം നിര്‍മ്മിച്ചിരിക്കുന്നത്. അസാപ് ബില്‍ഡിംഗ് നോട് ചേര്‍ന്നു മറ്റൊരു കവാടം സ്‌കൂളില്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന ഒരു അധ്യാപികയാണ് സ്‌പോണ്‍സര്‍ ചെയ്യുന്നത്. ഇതോടെ സ്‌കൂള്‍ വസ്തുവകകളും സ്‌കൂള്‍ സമയത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളും പൂര്‍ണ്ണമായും സുരക്ഷിതരാവും.
ത്രിതല പഞ്ചായത്തുകളുടെയും സര്‍ക്കാറിന്റെയും സഹായത്താല്‍ സ്‌കൂള്‍ കോമ്പൗണ്ട് മതില്‍ നിര്‍മ്മാണം പൂര്‍ത്തിയായിരിക്കുന്നു.
ഇനി നമ്മുടെ മക്കള്‍ സുരക്ഷിതരായി പഠിക്കട്ടെ, പാണ്ടിക്കാട് പഞ്ചായത്തിന്റെ വിദ്യാഭ്യാസ ഉന്നതിയില്‍ പ്രധാന പങ്കുവഹിച്ച ഈ സ്‌കൂള്‍, പാരമ്പര്യം നിലനിര്‍ത്തി ഇനിയും തലമുറകള്‍ക്ക് പഠിക്കാന്‍ ബാക്കിയാവട്ടെ .....
ഇതിനുവേണ്ടി സഹായിച്ച സഹകരിച്ച എല്ലാ സുമനസ്സുകളോട് നന്ദി അറിയിക്കുന്നു.
ഏറെക്കാലം ഉപയോഗിച്ച പൊതുവഴികള്‍ നമ്മുടെ മക്കള്‍ക്ക് വേണ്ടി അടക്കുമ്പോള്‍ എല്ലാവരുടെയും സഹകരണം തേടുന്നു.