അറിയിപ്പുകൾ

"സ്വാഗതം - പാണ്ടിക്കാട് ഗവ ഹയര്‍ സെക്കന്‍ററി സ്കൂള്‍"

നൈഷബിൻസിയുടെ ചിത്രപ്രദർശനം നടത്തി.


            ഹയർസെക്കൻഡറി രണ്ടാം വർഷ വിദ്യാർഥിനിയായ നൈഷാ ബിൻസിയുടെ ചിത്രപ്രദർശനം നടന്നു.

സ്കൂൾ ചിൽഡ്രൻസ് തിയേറ്ററിൻ്റെ കീഴിലാണ് പ്രദർശനം നടത്തിയത്.

പ്രശസ്ത കാർട്ടൂണിസ്റ്റും ആർട്ടിസ്റ്റുമായ സഗീർ മഞ്ചേരി പ്രദർശനം ഉദ്ഘാടനം ചെയ്തു.

            തമ്പാനങ്ങാടി ശരീഫ് കുഴിക്കാട്ടിലിന്റെ മകളായ നൈഷാബിൻസി സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ ചിത്രരചന പെൻസിൽ, ജലച്ചായം എന്നിവയിൽ സമ്മാനാർഹയായിട്ടുണ്ട്.

        സ്കൂൾ കുട്ടികളുടെ കല, പ്രവർത്തി പരിചയ മേഖലയിലുള്ള കഴിവുകളെ പരിപോഷിപ്പിക്കുന്നതിനായി രൂപം കൊടുത്ത സ്കൂൾ ക്ലബ്ബാണ് ചിൽഡ്രൻസ് തിയേറ്റർ. ഓരോ ഇനത്തിലും താല്പര്യമുള്ള കുട്ടികളെ കണ്ടെത്തി പ്രഗൽഭരായ വ്യക്തികളെ കൊണ്ടുവന്ന് അവധി ദിവസങ്ങളിൽ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു. ഇങ്ങനെ പരിശീലനം ലഭിച്ച നാടക ടീം ഈ വർഷം കലോത്സവത്തിൽ ജില്ലാതലത്തിൽ രണ്ടാം കരസ്ഥമാക്കി. പ്രവർത്തിപരിചയമേളയിലും ചിൽഡ്രൻസ് തിയേറ്ററിൻ്റെ കീഴിൽ പരിശീലിനം ലഭിച്ച കുട്ടികൾ മികച്ച മുന്നേറ്റം നടത്തി. കായിക രംഗത്ത് താല്പര്യമുള്ള കുട്ടികൾക്ക് സ്പോർട്സ് അക്കാദമി സ്കൂളിൽ പ്രവർത്തിക്കുന്നു. 

        സ്കൂൾ ഹെഡ്മാസ്റ്റർ പി.എം ഹരിദാസൻ നൈഷാ ബിൻസിക്ക് മൊമെന്റോ നൽകി ആദരിച്ചു.സ്കൂൾ പ്രിൻസിപ്പൽ സ്വാഗതം പറഞ്ഞ യോഗത്തിൽ എസ്.എം.സി ചെയർമാൻ അഷ്റഫ് പിലാക്കൽ അധ്യക്ഷതവഹിച്ചു. പ്രശസ്ത ചിത്രകാരൻ ജനുമഞ്ചേരി ചിത്രകലയെ കുറിച്ച് കുട്ടികൾക്ക് ക്ലാസ് എടുത്തു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ മുനീർ,എസ്.ആർ.ജി  കൺവീനർ വി രാജേഷ്, സീനിയർ അധ്യാപിക കെ മാലിനി, സ്റ്റാഫ് സെക്രട്ടറി സുരേഷ്എന്നിവർ പ്രസംഗിച്ചു.


നൈഷ ബിന്‍സിയുടെ ചിത്രങ്ങള്‍