അറിയിപ്പുകൾ

"സ്വാഗതം - പാണ്ടിക്കാട് ഗവ ഹയര്‍ സെക്കന്‍ററി സ്കൂള്‍"

നമ്മളിടം

 

https://youtu.be/nCOH_JmXrhs?si=Oe2OiW1Xyrsbn5Wv

പാണ്ടിക്കാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളുടെ സർഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന ചിൽഡ്രൻസ് തിയറ്ററിന്റെ കീഴിൽ പാണ്ടിക്കാടും പരിസരപ്രദേശത്തുമുള്ള കലാസാഹിത്യ സാംസ്കാരികരംഗങ്ങളിൽ പ്രവർത്തിക്കുന്ന പ്രഗൽഭരുടെ കൂട്ടായ്മ "നമ്മളിടം" രൂപീകരിച്ചു.

 

പാഠ്യപ്രവർത്തനങ്ങൾക്കപ്പുറം കുട്ടികളുടെ സർഗാത്മക കഴിവുകളെ കണ്ടെത്തി പ്രഗൽഭരുടെ പരിശീലനം നൽകലാണ് ചിൽഡ്രൻസ് തിയേറ്ററിന്റെ ലക്ഷ്യം. കഴിഞ്ഞ വർഷങ്ങളിൽ പ്രവൃത്തി പരിചയമേളക്കും, കലാകായിക മത്സരങ്ങൾക്കും കുട്ടികളെ തയ്യാറാക്കുന്നതോടൊപ്പം ജീവിതത്തിൽ പ്രയോജനപ്പെടുന്ന, താല്പര്യമുള്ള മേഖലകളെ കണ്ടെത്തുന്നതിനും തിയേറ്ററിന്‍റെ പ്രവർത്തനങ്ങൾക്ക് സാധിച്ചിട്ടുണ്ട്. സ്കൂൾ അവധി ദിവസങ്ങളിൽ ഓരോ ഇനത്തിലും പ്രഗൽഭരായ വ്യക്തികളുടെ സേവനത്തിലൂടെയാണ് ഇത് സാധ്യമാക്കിയത്.

അഞ്ചു മുതൽ 10 വരെ ക്ലാസുകളിൽ സിവിൽ സർവീസ് പരീക്ഷ, മറ്റു മത്സര പരീക്ഷകൾക്കും കുട്ടികൾക്ക് പ്രോത്സാഹനം നൽകുന്നതിന് എക്സലൻ്റ് ക്ലബ്ബ് സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. കായിക മേഖലയിൽ കുട്ടികൾക്ക് താല്പര്യമുള്ള 20 ഓളം ഇനങ്ങളിൽ പ്രഗൽഭരുടെ പരിശീലനം തുടരുന്നു. ചിൽഡ്രൻസ് തിയേറ്ററിനു കീഴിൽ നാടക പരിശീലന ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ കഴിഞ്ഞ സ്കൂൾ കലാമേളയിൽ സബ്ജില്ല ജില്ലാ തലങ്ങളിൽ നാടകത്തിന് സമ്മാനാർഹരായിട്ടുണ്ട്. ചിൽഡ്രൻസ് തിയേറ്ററിനോടൊപ്പം വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾക്ക് മാറ്റുകൂട്ടുന്നതിനാണ് പാണ്ടിക്കാടും പരിസരപ്രദേശത്തുമുള്ള കലാകായിക സാഹിത്യ സംസ്കാരികരംഗത്തുള്ള പ്രഗൽഭരുടെ സംഗമം വിളിച്ചു ചേർത്തത്. 2024 -25 അധ്യാന വർഷത്തിൽ എല്ലാ കുട്ടികളെയും അഭിരുചി ടെസ്റ്റ് നടത്തി നൃത്തം, സംഗീതം,സാഹിത്യരചന,ചിത്രരചന,നാടൻപാട്ട്,സിനിമ തുടങ്ങിയമേഖലകളിൽ നമ്മളിടം കുട്ടികൾക്ക് പരിശീലനം

നൽകുന്നു. വിവിധ പരിശീലനങ്ങളിൽ ഉൾപ്പെടുത്തുന്നതിലൂടെ കുട്ടികൾക്ക് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകാൻ കഴിയുമെന്ന് യോഗം വിലയിരുത്തി. കുട്ടികളെ ജീവിതത്തിൽ ദിശാബോധം നൽകുന്നതിനും, കുട്ടികളിൽ കണ്ടുവരുന്ന കുറ്റവാസനകളെ ഇല്ലാതാക്കുന്നതിനും ഇത്തരം ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾക്ക് കഴിയും എന്ന് പ്രഗൽഭർ അഭിപ്രായപ്പെട്ടു.  സ്കൂളിൻ്റെ ഭാഗത്തുനിന്നുള്ള ഇത്തരം നീക്കങ്ങളെ യോഗം അഭിനന്ദിക്കുകയും സർവ്വവിധ പിന്തുണയും സഹകരണവും നൽകുമെന്ന് ഉറപ്പു നൽകി.

യോഗത്തിൽ എസ് എം സി ചെയർമാൻ അഷ്റഫ് പിലാക്കൽ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് കൊരമ്പയിൽ ശങ്കരൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ലീലാമ്മ, ഹെഡ്മാസ്റ്റർ  പി.എം ഹരിദാസൻ, വൈസ് പ്രിൻസിപ്പൽ സി എം സിയാവുദ്ദീൻ, സ്റ്റാഫ് സെക്രട്ടറി സുരേഷ് എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ സുരേഷ് ബാബു പി ,  സുമോദ് എസ് പിള്ള, രാജകുമാര്‍ പി എ , രജനി പി ചന്ദ്രൻ, സീമ ലക്ഷ്മി, നിജീല പി  ദിൽഷാദ് ബാബു പി എന്നിവ സ്കൂളിൻറെ വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ വിശദീകരിച്ചു.