34 വർഷത്തെ ഔദ്യോഗിക സേവനം പൂർത്തിയാക്കി പാണ്ടിക്കാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൻറെ ഹെഡ്മാസ്റ്റർ ഹരിദാസൻ മാസ്റ്റർ മാർച്ച് 31ന് വിരമിച്ചു. 1990 പന്തല്ലൂർ ഹൈസ്കൂളിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച ശ്രീ ഹരിദാസൻ പി എം മികച്ച അധ്യാപകനായിരുന്നു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ ഹരിദാസൻ മാസ്റ്റർ അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്കൂളിൻറെ ചരിത്ര നേട്ടം എസ്എസ്എൽസി പരീക്ഷയിൽ 100% നേടിയതും, ചരിത്രവിജയമായി മഞ്ചേരി സബ് ജില്ലാ ശാസ്ത്രമേള മികവിറ്റതാക്കിയതും ഹദ്ദാസൻ മാസ്റ്ററുടെ പ്രധാന അധ്യാപക കാലഘട്ടത്തിലാണ്. സ്കൂളിൻറെ വികസന പ്രവർത്തനങ്ങളിൽ ഏറെ ശ്രദ്ധ ചെലുത്തിയ പ്രധാന അധ്യാപകൻ്റെ പ്രവർത്തനങ്ങൾ അക്കാദമിക കാര്യത്തിലും മികവ് പുലർത്താൻ കഴിഞ്ഞിട്ടുണ്ട്. ആത്മാർത്ഥതയുടെ നിറകുടമായ ഹരിദാസൻ മാസ്റ്റർ കണക്കിന്റെ സംസ്ഥാന റിസോഴ്സ് പേഴ്സൺ കൂടിയായിരുന്നു. പ്രധാന അധ്യാപകനായിരുന്നെങ്കിലും കുട്ടികൾക്ക് ക്ലാസ് എടുക്കുന്നതിലായിരുന്നു താല്പര്യം. അധ്യാപന ജീവിതത്തിലെ കൃത്യതയും ആത്മാർത്ഥതയും സ്കൂളിൻറെ പ്രവർത്തനങ്ങളിലും മികച്ചു കണ്ടു. ഓഫീസ് കാര്യങ്ങളിലെ തിരക്കുകൾക്കപ്പുറം കുട്ടികളുടെ അച്ചടക്കത്തിൽ പ്രധാനാധ്യാപകൻ എന്നതിനപ്പുറം ഈ രണ്ടു വർഷങ്ങളിൽ പ്രധാന പങ്കു വഹിച്ചു. ഒരു ഹൈടെക് സ്കൂളിന് ഉതകുന്ന കവാടം വേണമെന്നത് ഹരിദാസ് മാസ്റ്റർ സ്വപ്നമായിരുന്നു.
ഹരിദാസ് മാസ്റ്ററുടെ നേതൃത്വത്തിൽ പണിപൂർത്തിയാക്കിയ സ്കൂളിൻറെ പുതിയ കവാടം
സ്കൂളിൽ നിലവിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെയും, അടുത്തവർഷം വിരമിക്കുന്ന അധ്യാപകരുടെ വലിയ പങ്കാളിത്തവും, പൂർവ വിദ്യാർത്ഥി കൂട്ടായ്മ സംഘടിപ്പിച്ച ചക്കര മുട്ടായിലൂടെ സമാഹരിച്ച് സംഖ്യയും ഉൾക്കൊള്ളിച്ചു, വലിയൊരു പങ്ക് അദ്ദേഹം സ്വന്തമായി എടുത്തും ഒരു അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്കൂളിൻറെ മുഖച്ഛായക്ക് ഉതകുന്ന കവാടം ഹരിദാസൻ മാസ്റ്ററുടെ നേതൃത്വത്തിൽ പണി പൂർത്തിയാക്കി കുട്ടികൾക്ക് തുറന്നു കൊടുത്തു. കവാടത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പിന്നീട് നടക്കും.
33 വർഷത്തെ സേവനം പൂർത്തിയാക്കിയാണ് മിനി ടീച്ചർ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുന്നത്. 1990 വണ്ടൂർ സബ്ജില്ല പള്ളിശ്ശേരി സ്കൂളിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചു. അധ്യാപനം ഒരു തപസ്യയായി കണ്ട വ്യക്തിയാണ് മിനി ടീച്ചർ. തൻറെ മക്കളുടെ മുമ്പിൽ പോയി നിൽക്കുന്നതും അവരിൽ ഒരാളായി മാറുന്നതും മിനി ടീച്ചർ ഏറെ ഇഷ്ടപ്പെട്ടു. മലയാളത്തിലും ശാസ്ത്രത്തിലും ഉള്ള പാണ്ഡിത്യം അധ്യാപനത്തെ ഏറെ സ്വാധീനിച്ചു.
ഹരിദാസൻ മാഷും മിനി ടീച്ചറും കുടുംബത്തോടൊപ്പം
അധ്യാപനം മിനി ടീച്ചർക്ക് ഒരു തൊഴിൽ അല്ലായിരുന്നു, ആരാധനയായിരുന്നു. സേവനത്തിൽ നിന്ന് ഇറങ്ങുന്നതിന്റെ തൊട്ടുമുമ്പ് പോലും ഒഴിഞ്ഞുകിടക്കുന്ന ക്ലാസ് റൂമുകളെ സജീവമാക്കുന്നതിലും ഏറെനേരം നിഷ്കളങ്കരായ കുട്ടികളുടെ മുമ്പിൽ സമയം ചെലവഴിക്കുന്നതിലും ടീച്ചർ ഹരം കണ്ടെത്തി.
പ്രഗൽഭരായ രണ്ട് അധ്യാപകരാണ് ഈ മാർച്ച് 31ന് സ്കൂളിനോട് വിട പറഞ്ഞത്. ഇവർക്കുള്ള ഔദ്യോഗിക യാത്രയയപ്പ് സംവിധായകൻ ശ്രീ ജയരാജ് പങ്കെടുത്ത് വർണ്ണാഭമായി നടത്തി.
അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഏറെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയാണ് ഈ രണ്ടു മഹത് വ്യക്തികൾ വിരമിക്കുന്നത്. 33 വർഷം കൊണ്ട് പാണ്ടിക്കാടും പരിസരപ്രദേശത്തും ഈ പ്രഗൽഭരായ അധ്യാപകർക്ക് ഏറെ ശിഷ്യഗണങ്ങളുണ്ട്.
പൂർവവിദ്യാർത്ഥികൾ സ്കൂൾ കവാടത്തിനായി ശേഖരിച്ച സംഖ്യ ഹെഡ്മാസ്റ്റർ പിഎം ഹരിദാസൻ മാസ്റ്റർക്ക് കൈമാറുന്നു.
പഴയകാല അധ്യാപന അനുഭവങ്ങളിൽ പഠിച്ച് പരിശീലിച്ച് അധ്യാപകർ ആയാലും കാലത്തിൻറെ മാറ്റം പകർത്തിയ ഭാവങ്ങൾക്ക് അനുസരിച്ച് ക്ലാസുകളെ ആകർഷണീയമാക്കിയ പ്രഗൽഭരായ അധ്യാപകർക്ക് എല്ലാവിധ നന്മകളും നേരുന്നു.
നിങ്ങൾ കാണിച്ച മാതൃകയിൽ സ്കൂളിനെ ഇനിയും ഉയരങ്ങളിലേക്ക് നയിക്കാൻ കഴിയട്ടെ






















